ആദ്യമേ പറയട്ടെ , ഞാന്‍ ഒരു അനോണി ആയതു ഇപ്പോഴത്തെ വിവാദത്തിലകപ്പെട്ട എല്ലാവരുമായി എനിക്കുള്ള ബന്ധം നഷ്ടപ്പെടുത്തരുതെന്നുള്ളത് കൊണ്ടാണ് .... അതിനാല്‍ എല്ലാവരും സദയം ക്ഷമിക്കുക. "ഫെയക് ഐ.പി.എല്‍ പ്ലെയര്‍" പോലെ ഞാനും ഇവരുടെ കൂട്ടത്തില്‍ പെട്ട ആളാണ് . എങ്കിലും ചില സത്യങ്ങള്‍ ബൂലോഗരെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു.
കാപ്പിലാന്‍, ബെര്‍ളി, ഹരീഷ്, നിരക്ഷരന്‍, അനില്‍, ചാണക്യന്‍, സുനീഷ് എന്നിവരെല്ലാം എനിക്കടുത്തറിയാവുന്ന എന്റെ അടുത്ത സുഹൃത്തുക്കളാണ് .
കാപ്പിലാന്‍, ബെര്‍ളി, ഹരീഷ്, നിരക്ഷരന്‍, അനില്‍, ചാണക്യന്‍, സുനീഷ് എന്നിവരെല്ലാം എനിക്കടുത്തറിയാവുന്ന എന്റെ അടുത്ത സുഹൃത്തുക്കളാണ് .
"ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്‍ കൌതുകം!" ഇതാണ് യഥാര്‍ത്ഥ പ്രശ്നം!
ആദ്യം ബെര്‍ളി പിന്നെ കാപ്പിലാന്‍ എന്നിവര്‍ ലക്‌ഷ്യം വെച്ചിരിക്കുന്ന "ചെറായി മീറ്റ് തകര്‍ക്കല്‍" പരിപാടിയുടെ കാരണം ഇനി പറയുന്നവയാണ്. ഇവരുടെ പഴയ പല പോസ്റ്റുകളും നോക്കിയാല്‍ ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസിലാകും.
ഹരീഷ് തൊടുപുഴ സംഘടിപ്പിച്ച "തൊടുപുഴ മീറ്റിനെക്കുറിച്ച് "ബെര്‍ലിയ്ക്കും കാപ്പിലാനും നല്ലത് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ .. കാപ്പിലാന്‍ അതിന്റെ ആളാണെന്നുള്ള നിരക്ഷരന്റെ കമന്റ് നോക്കുക (കാപ്പിലാന്റെ പുതിയ പോസ്റ്റിലുള്ളത് )
"കാപ്പിലാന്‍ തൊടുപുഴയില്‍ നടന്ന മീറ്റില്‍ സഹകരിച്ച ആളാണ്. ഓണ്‍ലൈന്‍ അപ്പ്ഡേറ്റൊക്കെ നടത്തിയ ആളാണ്. കാപ്പിലാന്റെ പുസ്തകം അവിടെ ആ അവസരത്തില്‍ പ്രകാശിപ്പിക്കപ്പെടുകയും വിറ്റഴിക്കപ്പെടുകയും ചെയ്തതാണ്. അങ്ങനെയുള്ള ഒരാള്‍ ഈ മീറ്റിനോടും സഹകരിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. സഹകരിച്ചില്ല എന്നല്ല പറയുന്നത്."
ഇപ്പോഴത്തെ കാപ്പിലാന്റെ എതിര്‍പ്പിനു കാരണം ചെറായി മീറ്റില്‍ "നിഴല്‍ ചിത്രങ്ങള്‍" എന്നാ കവിതാ സമാഹാരം വില്പനയ്ക്ക് വക്കാന്‍ പറ്റില്ല എന്ന സംഘാടക സമിതിയുടെ തീരുമാനമാണ്.
തൊടുപുഴയില്‍ ഇതിന്റെ പ്രകാശനവും വില്പനയും ഉണ്ടായിരുന്നു. (കാപ്പിലാന്റെ പുതിയ പോസ്റ്റിലുള്ളത് )
"തൊടുപുഴയിലും ചെറായിലും പുസ്തകം വില്‍ക്കാം എന്ന് കരുതിയല്ല ഞാന്‍ ആയിരം ബുക്ക് ഇറക്കിയത് .പത്തോ മുപ്പതോ ബുക്കുകള്‍ അവിടെ വിറ്റിട്ട് എന്‍റെ മോളെ ഇപ്പോഴേ കെട്ടിക്കണ്ട. പുസ്തകം കാശ് കൊടുത്തു പബ്ലിഷ് ചെയ്യണമെങ്കില്‍ അല്പം ചങ്കുറപ്പും തന്റേടവും വേണം . പുസ്തക കച്ചവടം അല്ലല്ലോ ജീവിതം . അഥവാ ബുക്കുകള്‍ വീട്ടില്‍ ഇരുന്നു ചിതലെദുതാല്‍ അതിന്റെയും നഷ്ടം ഞാന്‍ സഹിച്ചോളാം." കാപ്പു പറയുന്നതുപോലെ കശുകിട്ടാനൊന്നുമല്ല അത്, എന്നാലും പ്രശസ്തി ഇഷ്ടപ്പെടാത്തവര്‍ ആരുമില്ലല്ലോ!
ആദ്യം ചെറായി മീറ്റിനെ പുകഴ്ത്തിയ കാപ്പിലാന്‍ അവസാന നിമിഷം തിരിഞ്ഞത് ഇനി എന്ത് വിലകൊടുത്തും ഇതു തകര്‍ത്തു സംഘാടകരെ ഒരു പാഠം പഠിപ്പിക്കുക എന്ന ലക്‌ഷ്യം വച്ചുകൊണ്ടാണ്. ഇതിനായി ആദ്യം തന്റെ സുഹൃത്തും ബ്ലോഗില്‍ ഏറ്റവും അധികം വായനക്കാരുള്ള ബെര്‍ലിയെക്കൊണ്ട് തന്നെ ഇല്ലാത്ത കാര്യം പറഞ്ഞു വിവാദം ഉണ്ടാക്കിച്ചു.
പിന്നീട് വ്യാജ വാര്‍ത്ത കൊടുത്തു "ബ്ലോഗ് മീറ്റ് -സ്ഥലവും തീയതിയും മാറ്റി വെച്ചു"
അതിന്റെ ഫലം നിരക്ഷരന്റെ കമന്റില്‍ ഉണ്ട്
"ചിലര്‍ ഈ മീറ്റ് മാറ്റി വെച്ചെന്നും മറ്റും ഇതിനകം തെറ്റിദ്ധരിച്ചതായി വളണ്ടിയേഴ്‌സിന്റെ അടുക്കല്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചു. നേരിട്ട് ഫോണില്‍ വിളിച്ചാണ് ഒരു സുഹൃത്ത് അങ്ങനെ ചോദിച്ചത്. ഒന്നല്ല രണ്ടുപേരെ വിളിച്ച് മീറ്റ് മാറ്റിയിട്ടില്ലെന്ന് ഉറപ്പിക്കുകയും ചെയ്തു."
അത് പരിഹരിച്ചു എന്ന് വന്നപ്പോള്‍ മറ്റാര്‍ക്കും ഇല്ലാത്ത പരാതി " അവനവന്‍ തിന്നുന്നതിന് കാശ് കൊടുക്കാന്‍ പറ്റില്ല" എന്ന വിവാദം സ്വയം ഉണ്ടാക്കുന്നു. എന്റെ ഇപ്പോഴത്തെ അറിവ് വച്ച് ഇത് അവസാനിക്കുമ്പോള്‍ വേറൊരു പുലി പോസ്റ്റുമായി തയ്യാറായിരിക്കുന്നു. എല്ലാം കാപ്പിലാന്റെ അമേരിക്കന്‍ അതിബുദ്ധി എന്നല്ലാതെ എന്ത് പറയാന്‍! ഇനി കാപ്പുവിന്റെ പദ്ധതികളെല്ലാം ആരോടും പറയാതെ രഹസ്യമായിട്ടായിരിക്കും.എന്നോട് പോലും പറയില്ല!
സത്യമിതാണ് : നാളുകളായുള്ള സ്വന്തം സുഹൃത്തുക്കളുടെ അദ്ധ്വാനം സ്വന്തം നെട്ടത്തിനുപകരിക്കുന്നില്ല എന്ന ഒറ്റക്കാരണത്താല്‍ ആളുകളെ തെറ്റിധരിപ്പിച്ചു ചെറായി ബ്ലോഗ് മീറ്റ് ഒരു പരാജയമാക്കുക. ഈ ഒറ്റ ലക്ഷ്യത്തിനു വേണ്ടി കാപ്പിലാന്‍ തന്റെ സുഹൃത്തുക്കളുടെ സേവനം ഉപയോഗപ്പെടുത്തുന്നു (ബെര്‍ലിയാണ് ഒന്നാം ചാവേര്‍ , കാപ്പു രണ്ട്, ഇനിയും വരുന്നുണ്ട് ..... കാത്തിരുന്നോ .........
എന്റെ കമന്റ് ഇതായിരുന്നു :
ഹരീഷ്, മറ്റുള്ള സംഘാടകരെ,
നിങ്ങള്‍ "മഹാഗവി" കാപ്പിലാന്റെ ഗവിതകള്‍ ചെറായി മീറ്റിലും വില്‍ക്കാംഎന്നു സമ്മതിച്ചില്ലെങ്കില്‍ "ഗവി" ചെറായി മീറ്റ് പരദൂഷണക്കവിതകള്‍ കൊണ്ട് തകര്‍ക്കും ....
അതുകൊണ്ട് ദയവായി ആ ഗവിതകളുടെ വില്പന ആയിരിക്കണം ചെറായി മീറ്റിന്റെ പ്രധാന കാര്യപരിപാടി ! അങ്ങനെ ചെയ്‌താല്‍ "ഗവി" ഒരു കുത്ത് നോട്ട് തരും! പിന്നെ പിരിവിന്റെ ആവശ്യം വരില്ല !
പുസ്തക കച്ചവടം മാത്രമല്ലെ മീറ്റിന്റെ ലക്‌ഷ്യം? എന്നാണ് "ഗവിയുടെ" സന്ദേഹം !
അതില്ലെങ്കില്‍ പിന്നെ എന്തിനൊരു മീറ്റ്? അത് ചെയ്യില്ല എന്ന് പറഞ്ഞതുകൊണ്ട് ചെറായി മീറ്റ് മോശമായി എന്നാണ് "ഗവി" കാപ്പിലാന്‍ പറയുന്നത്!
ഈ ഗവിയുടെ അടുത്ത സുഹൃത്താണ് ബെര്‍ളി ... ഒന്ന് , രണ്ട്.....
ഇനിയും സമ്മതിച്ചില്ലെങ്കില്‍ അടുത്ത ആളെ കളത്തിലിറക്കും !
അതുകൊണ്ട് ഈ മീറ്റ് നടക്കണമെങ്കില്‍ സമ്മതിക്കു .....
സുഹൃദ്ബന്ധം വിലമതിക്കുന്നവര്‍ ഈ തറ വേലകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിക്കണം. അല്ലെങ്കില്‍ ഇതൊരു കീഴ്വഴക്കമാകും .
അമേരിക്കയില്‍ പോയാലും , കാശുണ്ടായാലും , വിദ്യാഭ്യാസമുണ്ടായാലും കാര്യമില്ല! നല്ല മനസുണ്ടാവണം!
അമേരിക്കയില്‍ പോയാലും , കാശുണ്ടായാലും , വിദ്യാഭ്യാസമുണ്ടായാലും കാര്യമില്ല! നല്ല മനസുണ്ടാവണം!
13 comments:
ഹ ഹ ഹ കോപ്പിലെ സ്പൈഡർ മോനേ .. കാപ്പിലാന്‍ അതു ചെയ്യും .. ഞാന്‍ വിശ്വസിച്ചു.
എന്റെ കാപ്പൂ, നിനക്കവിടെ മിണ്ടാണ്ടിരുന്നു കൂടെ.
ഇനി കാപ്പുവും കവിത വിറ്റ് കിട്ടിയ ധാന്യം പുഴുങ്ങിത്തിന്നാണോ ജീവിക്കുന്നത്.
എനിക്ക് വയ്യ :)
ഇതിനായി ആദ്യം തന്റെ സുഹൃത്തും ബ്ലോഗില്‍ ഏറ്റവും അധികം വായനക്കാരുള്ള ബെര്‍ലിയെക്കൊണ്ട് തന്നെ ഇല്ലാത്ത കാര്യം പറഞ്ഞു വിവാദം ഉണ്ടാക്കിച്ചു.
ബാക്കിയെല്ലാം വിശ്വസിച്ചൂന്ന് കരുതുക.... എങ്കിലും ബര്‍ലിച്ചായന്‍ കാപ്പിലാന്റെ ചൊല്‍പ്പടിയ്ക്ക് നില്‍ക്കുക.. വിശ്വസിക്കാന്‍ പ്രയാസം..
ഒരു കാര്യം മനസിലായി... താന്‍ അതിബുദ്ധിമാനാ... (ഈ പോസ്റ്റിട്ട ആളിനെ മണിച്ചിത്രതാഴിട്ട് പൂട്ടണോ?)
ഫൈസല്‍ കൊണ്ടോട്ടി :
അടുത്ത ചാവേര്‍ ഇറങ്ങിയിരിക്കുന്നു!
സൂക്ഷിച്ചോ...........
ആരാണിവിടെ എന്നെ വിളിക്കണത്?
കുഴലൂതണോ?
മകാനെ സ്പൈഡറേ,നിന്റെ കാര്യം പോക്കാ കേട്ടാ.
നെനക്കറിയുമോന്നെനിക്കറിയിയാന്‍ പാടില്ല, പണ്ട് മിന്നാമിനുങ്ങെന്നൊരു പാവം ചെറുക്കനുണ്ടായിരുന്നു, അവന്റെ കട്ടേം പടോം മടക്കിപ്പൊയി, ബ്ലോഗും പൂട്ടി,നെന്റ് കോപ്പിലാന്‍ കാരണം. അരൂപി വിരൂപിന്നൊക്കെ പറഞ്ഞ് പെണ്ണങ്ങളെ തെറീം പറഞ്ഞോടിച്ച്.
നിരക്ഷരന്‍ പാമരന്‍ കൊമരന്‍ എന്നു വാണ്ട എല്ലാനും കളഞ്ഞേച്ചും പോയി. ഇപ്പ ചില കിളവി വേശ്യകള്‍ കൊച്ചാമ്പിള്ളാരെം കൊണ്ട് നടക്കണപോലത്ത നടപ്പ് കണ്ടാ സഹികൂല കേട്ടാ.
നിന്റെ പൊഹ കാണാറായടേ.
അനോണിപ്പട ഇറങ്ങാറായി.
ജാഗ്രതെ...
കാപ്പിലാന്‍ അടുത്ത നമ്പര്‍ ഇറക്കുന്നു!
പാവം ബ്ലോഗ് പൂട്ടാന്‍ പോകുകയാണെന്ന് !
അമേരിക്കന്‍ പുത്തി സമ്മതിക്കണം!
What's going on in Boologam??!! Politics?!
But...
STILL ????
Gosh!!!
കാപ്പിലാന്‍ ബ്ലോഗ് പൂട്ടിയേ....................
ഇനി എപ്പോളാണ് അടുത്ത നമ്പറും കൊണ്ടുള്ള വരവ് എന്നറിയില്ല....
നീതിക്കും സത്യത്തിനും വേണ്ടി നിലകൊണ്ട എല്ലാ ബ്ലോഗ് സുഹൃത്തുക്കള്‍ക്കും നന്ദി !
കൊള്ളികള്‍ ?
90നടുത്ത് ബ്ലോഗര്‍മാര്‍ ഒത്ത് ചേരുന്ന ഒരു സംഭവം ഇത്രയ്ക്ക് വിവാദമായത് കഷ്ടം തന്നെ. വിവാദങ്ങള്‍ക്കിടയില്‍ ചില പ്രധാന വിഷയങ്ങള്‍ മറഞ്ഞ് പോകുന്നു എന്നതാണ് ദു:ഖകരം. ബര്‍ളിയുടെ വിവാദ പോസ്റ്റില്‍ സെക്യൂരിറ്റി പ്രശ്നം വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നായിരുന്നു. അത് സംഘാടകര്‍ കണക്കിലെടുത്തു എന്നുള്ളത് അഭിനന്ദനം തന്നെ. കാപ്പിലാന്റെ വിവാദ പോസ്റ്റിലും ഒരു പ്രധാന പ്രശ്നം ചൂണ്ടി കാണിക്കുന്നുണ്ട്. 250/- രൂപ നല്‍കി ഒരു സാധാരണ മലയാളി ബ്ലോഗര്‍ അവിടെ വരുമെന്ന് എനിക്ക് തോന്നുന്നില്ല. ബ്ലോഗില്‍ സജീവമായിട്ടുള്ള പല കോളേജ് വിദ്യാര്‍ത്ഥികളും ഉണ്ട്. അവര്‍ക്കായിരിക്കും ഈ കൂടി ചേരല്‍ കൂടുതല്‍ ആവേശം നല്‍കുക. എന്നാല്‍ പഠിതാക്കളായ അവരില്‍ എത്ര പേര്‍ക്ക് ഈ 250/- കൊടുക്കുവാന്‍ കഴിയും? 90 പേരുകള്‍ കൊടുത്തിട്ടുള്ളതില്‍ ഭൂരിഭാഗവും മറുനാടന്‍ മലയാളികളാണ് എന്നതും ശ്രദ്ധിക്കുക. അവര്‍ക്ക് 250/- ചെലവാക്കുന്നതില്‍ പ്രശ്നം ഉണ്ടാകില്ല. എന്നാല്‍ കേരളത്തിലുള്ള ബ്ലോഗരായ എത്ര സാധാരണക്കാരന് ഇത് താങ്ങുവാനാകും?
പണ്ട് യൂണിവേഴ്സിറ്റിയില്‍ സെമിനാറുകള്‍ നടത്തുമ്പോള്‍ വിദേശികളില്‍ നിന്ന് $250 രജിസ്റ്ററേഷന്‍ ഫീസായി വാങ്ങും വിദേശിക്ക് $250 അത്ര വലിയ സംഖ്യ അല്ല കൂടാതെ അവരുടെ യൂണിവേഴ്സിറ്റിയോ ബോസ്സോ അത് കൊടുക്കും. എന്നാല്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ കൊടുത്ത് ഈ സെമിനാറില്‍ പങ്കെടുക്കുവാന്‍ കഴിയില്ല എന്നതിനാല്‍ അവര്‍ക്ക് 250 രൂപ ആക്കും. കൂടാതെ തങ്ങള്‍ക്ക് അതിനും കഴിയില്ല എന്ന് സെമിനാര്‍ സെക്രട്ടറിയെ അറിയിച്ചാല്‍ സൌജന്യമായിട്ട് പങ്കെടുപ്പിക്കും.
പറഞ്ഞ് വന്നത് ഇവിടെയും സംഘാടകര്‍ ഇത് പോലെയുള്ള എന്തെങ്കിലും ക്രമീകരണങ്ങള്‍ ചെയ്യണമെന്നാണ്. അങ്ങിനെയെങ്കില്‍ പൈസ ഇല്ല എന്ന കാരണത്താല്‍ ഒഴിഞ്ഞ് നില്‍ക്കേണ്ടി വരുന്ന കുറച്ച് പേര്‍ക്കെങ്കിലും ഇതില്‍ പങ്കെടുക്കാം. ഇങ്ങനെയുള്ളവരുടെ വിവരം സംഘാടകര്‍ പുറത്ത് പറയുകയും ചെയ്യാതിരിക്കുക. പങ്കെടുക്കുന്ന എല്ലാ ബ്ലോഗര്‍മാരും ഡീറ്റേയിത്സ് കൊടുക്കണമെന്നും അത് രഹസ്യമായിരിക്കുമെന്നും സംഘാടകര്‍ ഉറപ്പ് തരുന്നു. അത് പോലെ ഇതും. കണ്‍സക്ഷന്‍ ലഭിച്ചവരുടെ പേര് വിവരങ്ങള്‍ സംഘാടകര്‍ തന്നെ രഹസ്യമായി വെയ്ക്കുക.
പണ്ട് ബാര്‍ക്കില്‍ ഒരു അന്താരാഷ്ട്ര സെമിനാറില്‍ 2000 രൂപ രജിസ്റ്ററേഷന് പണമില്ലാത്തതിനാല്‍ അവിടെയുണ്ടായിട്ടും പങ്കെടുക്കുവാന്‍ കഴിയാതിരുന്ന ഒരാളുടെ ജല്‍പ്പനങ്ങളായി കരുതിയാല്‍ മതി :)
ചെറായി മീറ്റ് നടക്കണം. അതോടൊപ്പം എല്ലാവര്‍ക്കും അതില്‍ പങ്കെടുക്കുവാനും കഴിയണം. അതിനുള്ള മാര്‍ഗ്ഗം സംഘാടകര്‍ കണ്ടെത്തും എന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. പ്രത്യേകിച്ച് ചെറായി ബീച്ച് ഉത്സവം നടത്തി പരിചയമുള്ള ഒരാള്‍ നേതൃത്വത്തില്‍ ഉള്ളപ്പോള്‍. മീറ്റിനെ കുറിച്ചുള്ള വിവാദങ്ങള്‍ മാറ്റി വെച്ച് മീറ്റ് പൂര്‍ണ്ണ വിജയത്തിലെത്തുവാന്‍ എല്ലാവരും പ്രവര്‍ത്തിക്കുമെന്ന വിശ്വാസത്തോടെ....
ഈ വിദേശങ്ങളിലുള്ള പലര്‍ക്കും നാട്ടീലെ 250 രൂപ എന്നതിന്റെ ഇന്നത്തെമൂല്യം ഇപ്പോൾ അറിയില്ല എന്നാണെനിക്കു തോന്നുന്നത് ! ചില വില നിലവാരം നോക്കൂ .....
ഒരു കിലോ മത്തി : 60 രൂപ
ഒരു കിലോ പച്ചക്കറി : 25 രൂപ
ഒരുകിലോ അരി : 25 രൂപ
ഒരു മാസത്തെ മൊബൈൽ റീച്ചാർജ് ആവറേജ് : 700 രൂപ
ഒരു ദിവസത്തെ ലേബർ ചാർജ് (പറമ്പിൽ പണീ) : 400 രൂപ ഞങ്ങടെ നാട്ടിൽ
ഒരു മേശിരിക്ക് : 500 രൂപ
ഒരു കുപ്പി വെള്ളം : 15 രൂപ
മിനിമം ബസ് ചാര്‍ജ് : 3.50 രൂപ
ഒരു കിലോ കോഴി : 80 രൂപ
പ്രവാസിക്ക് എന്ത് വിലയാകുമോ എന്നറിയില്ല ..... കാരണം ഞാന്‍ പ്രവാസിയല്ല.
പിന്നെ സംഘാടകര്‍ ആര്‍ക്കെങ്കിലും ഫ്രീ കൊടുക്കുമായിരിക്കും എന്ന് ഞാന്‍ കരുതുന്നു.
കാരണം ചിലരൊക്കെ കാശില്ലാത്തവരെ സ്പോന്സോര്‍ ചെയ്യുന്നു എന്ന കമന്റുകളും കണ്ടു.
അതൊന്നും മുന്‍കൂട്ടി പരസ്യപ്പെടുത്താന്‍ പറ്റില്ലല്ലോ !
ഏതായാലും ബൂലോഗ സൌഹൃദത്തില്‍ നിന്നും നന്മ പ്രതീക്ഷിക്കാം എന്ന് തോന്നുന്നു. ഇല്ലെങ്കില്‍ നമുക്കവിടെ എന്തെങ്കിലും പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കാം.
പണത്തിന്റെ കാര്യത്തില്‍ അവര്‍ കടുംപിടുത്തക്കരാകുമെന്നു എനിക്ക് തോന്നുന്നില്ല. അങ്ങനെയാണെങ്കില്‍ "എന്നെപ്പോലെ" നല്ല മനസുള്ള പല ആളുകളും അവിടെ വരുമല്ലോ ....
അവര്‍ക്കും എന്തെങ്കിലുമൊക്കെ ചെയ്യാന്‍ പറ്റും.
പുതിയ പോസ്റ്റ് ബ്ലോഗ് പക്ഷികള്‍ക്ക് ആശംസകള്‍ !
സ്പൈഡര്‍,
താങ്കളെ സമ്മതിച്ചിരിക്കുന്നു
അതുപോലെ,
താങ്കളുടെ നല്ല മനസ്സിനെയും...
Post a Comment