Thursday, September 24, 2009

സിയാബിന്റെ മിത്രങൾക്കു അഭിനന്ദനങൾ

മിത്രങ്ങളായാല്‍ ഇങ്ങനെ വേണം .
സിയാബിന്റെ മിത്രങ്ങള്‍ മലയാളികള്‍ക്കെന്നും അഭിമാനമായിരിക്കും .
ചങ്ങായി നന്നാല്‍ കണ്ണാടി വേണ്ടന്നൊരു ശീല് മലയാളത്തിലുള്ളത് സത്യമാണെന്ന്‌ മനസിലാക്കി ഈ ചങ്ങായിക്കൂട്ടം .

ചെറിയ കാര്യത്തിപ്പോലും വഴക്കുണ്ടാക്കുകയും പൂരപ്പാട്ട് നടത്തുകയും ചെയ്യുന്നതന്നു സാധാരണ നമ്മുടെചങ്ങയിമാര്‍. ഇവിടെ നോക്കൂ. ഇവിടെ കുറച്ചു പേര്‍ സിയാബ്‌ എന്ന കള്ളനെ (എനിക്കറിയില്ല , ബൂലോഗ പോലീസും  (നമ്മുടെ ബൂലോഗം) കൂട്ടരും പറയുന്നതാണ് ) കൂച്ച്ചികെട്ടുംബം ആ ദീനിയെ സഹായിക്കാന്‍ കുറച്ചുപേരെ ഉണ്ടായുള്ളൂ..വിരലില്‍ എണ്ണാന്‍ മാത്രം .ബാകിയെല്ലാരും വേട്ടപ്പട്ടികളുടെ കൂടെയായിരുന്നു. അങ്ങിനെ കൂടെ നിന്ന ആ ചങ്ങായിമാര്‍ ആരെല്ലാമെന്ന് നിങ്ങക്കരിയാല്ലോ. അവര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. ഇവരെപ്പോലെ പത്തുപേര്‍ ഉണ്ടായാല്‍ നമ്മടെ നാട് സ്വര്‍ഗവല്ലേ ...സ്വര്‍ഗം .

മേരി ലില്ലി, അരുണ്‍ ചുള്ളിക്കല്‍, കാപ്പിലാന്‍, ഹന്ലലത്ത് . ഇപ്പം ഈ പേരുകള്‍ ബൂലോഗത്ത് നല്ല പരിച്ചയമല്ലേ . ഇവരാണ് ഈ വേട്ടപ്പട്ടികളുടെയും പത്രക്കാരുടെയും പക്കല്‍ നിന്ന് സിയാബിനെ രക്ഷിച്ചത്‌. വേശ്യയുടെ സദാചാരപ്രസംഗം നടത്തുന്ന ഒരു പത്രക്കാരും മറ്റു സത്യാന്വേഷികളും.
സ്വന്തക്കാരും കൂട്ടക്കാരുമില്ലാത്ത ഈ ദീനിയെ സഹായിച്ച ഇവര്‍ക്ക് നൂറു കോടി പുണ്യം കിട്ടും .

ഹന്ലലത്ത്: പണ്ടേ ഒരു ദീന ദയാലു. എവിടെപ്പോയാലും ആരെയെങ്കിലും സഹായിക്കാന്‍ വഴിതെടുന്നവന്‍, എന്തായാലും സിയാബിന്റെ നല്ല മനസ് കാണാന്‍ കഴിഞ്ഞു. തന്റെ ദീനിഭാവം അറിയിച്ച്ചതിനുശേഷം ബ്ലോഗില്‍ വന്നിട്ടില്ല.

അരുണ്‍ ചുള്ളിക്കല് : ഒരു പാവം ഗള്‍ഫുകാരന്‍. സിയാബിനെ കണ്ടിട്ടുപോലുമില്ല. എങ്കിലും ഒറ്റപ്പെടലിന്റെ വേദന മനസിലാക്കി. ഇരുവരും ഒരേ വഴികളിലൂടെ വന്നവരായതുകൊണ്ടാവാം അവസാനം വരെ വളരെ മൂച്ചില്‍ സിയാബിനു വേണ്ടി നിലകൊണ്ടു. എത്ര ഫോണ്‍ കോളുകള്‍,എത്ര സമയം...എല്ലാം ഒരു ദീനിക്കുവേണ്ടി....ഒരു നേട്ടവും പ്രതീക്ഷിക്കാതെ. അവസാനം വരെ പോരാടിയിട്ടും വിജയിക്കാന്‍ കഴിയാതെ മനസാക്ഷീടെ മുബില്‍ ജയിച്ചു ഇപ്പോള്‍. എന്നാലും സിയാബിനെ തള്ളിക്കളയാന്‍ മനസ്നുവടിക്ക്ന്നില്ല. ഒടുവില്‍ വഴിയില്ലാതെ തന്ചത്തില്‍ തല ഊരിയെടുക്കാന്‍ മാത്രം ഒരു ശ്രമം. എനാലും സിയാബെ ഒരു പിടിവള്ളി കിട്ടിയാല്‍ നിന്റെ കൂടെ ഇവനുണ്ടാകും.

മേരി ലില്ലി : പെണ്ണിന്റെ പരിമിതികള്‍ പോലുമില്ലാത്ത നല്ല ചങ്ങായി. പണ്ടേ സിയാബിനെ പരിചയം, സ്വന്തം ഓപ്പോള്‍ പോലെ, എല്ലാ കാര്യങ്ങളും അറിയാം , ഒരുമിച്ചു ജോലി, അപാര ധൈര്യം, സ്വന്തം പേര് പോലും നോക്കാതെ ഒരു  ദീനിയുടെ രക്ഷക്ക് വേണ്ടി ഇറങ്ങിയവള്‍, അവസാനം വരെ നേരിടാന്‍ സിയാബിനു കൂട്ട് . എന്താണെങ്കിലും തിരിച്ചുവരുമെന്ന് അറിയ‌ിച്ചു സിയാബിനെത്തപ്പി ഇറങ്ങിയതാണ് ....പിന്നെ ആരും കണ്ടിട്ടില്ല. എവിടെയെങ്കിലും ജീവനോടുണ്ടാവും എന്ന് പ്രതീക്ഷിക്കാം. എന്നെങ്കിലും ത്രിരിച്ചു വരും എന്നും കരുതാല്ലേ.

കാപ്പിലാന്‍ : ആരെയും തെറിവിളിക്കാന്‍ മടിയില്ലാത്ത ധീരന്‍, ചെറായി എന്ന് കേട്ടാല്‍ ചോര തിളക്കും ഞരമ്പുകളില്‍ , ഒരു സ്വാര്‍ത്ഥലക്ഷ്യങ്ങലുമില്ല, ചെരായിപ്പത്രം കൊണ്ടുവന്ന വാര്‍ത്തയയതുകൊണ്ട് മാത്രം അതിനെതിരെനിന്നു. അതിനു മുന്‍പ്‌ സിയാബിനെപ്പറ്റി കേട്ടിട്ട് പോലുമില്ല. സിയാബിനു വേണ്ടി എന്തും ചെയ്യാന്‍ ഒരുക്കമാണ്. ജീവന്‍ കളയാന്‍വരെ. പിന്നെടാലോചിച്ചപ്പോള്‍ ബൂലോഗത്തെ ഈ പുലിക്ക്  (ചിലര്‍ കഴുതപ്പുലി എന്നാ വിളിക്കുന്നത്‌) സിയാബിനോട് ഭയങ്കര സാമ്യം. ആരോപിക്കപെടുന്ന കള്ളത്തരങ്ങലോഴികെ മൊത്തം ജീവിതവും അതുപോലെ തന്നേ. ഐ.എ.എസ് കിട്ടാറായതാണ്. ക്യാന്‍സര്‍ കൂട്ടുകാരന് വന്നിട്ടുണ്ട്. ഏതാണ്ട് 62.5% വരെ ആയിക്കഴിഞ്ഞു. ഇങനെ എന്തെല്ലാം സാമ്യങൾ. അതോടുകൂടി എന്നും സിയബിനു വേണ്ടി പത്രത്തിനെതിരെ ഓരോ പോസ്റ്റ് ഇടാന്‍ തന്നെ തീരുമാനിച്ചു. അവിടെ ആരും വരാതായപ്പോള്‍ ചെറായിക്കാരുടെ വളര്‍ത്തു ജീവിയായ ചിലന്തിയുടെ കൂട്ടില്‍പ്പോയി അനോണി കളിക്കാം എന്നുംതീരുമാനിച്ചു. കാനഡായില്‍ വിളിച്ചു വരെ ഞാന്‍ ചീത്ത പറഞ്ഞു. ചുണയുണ്ടെങ്കില്‍ പോലീസിനെ വിളിക്കാന്‍ എല്ലാവരെയും വെല്ലു വിളിച്ചു.   എല്ലാം സിയാബെ നിനക്ക് വേണ്ടി......നിനക്ക് വേണ്ടി മാത്രം. അപ്പോള്‍ ഉമ്മച്ചിയെ അറിയാവുന്നവര്‍ വരുന്നു. എന്നാല്‍ എനിക്കറിയാം , ബട്ട്‌ തലപോയാലും ഞാന്‍ പറയില്ല എന്ന് ഞാനും പറഞ്ഞു. പത്രക്കാര്‍ നിര്‍ത്തിയിട്ടും ഞാന്‍ നിനക്കുവേണ്ടി പോസ്ട്ടുകളിട്ടിരുന്നു. ഒരു കാര്യം മനസിലാക്കിയോ നീ, ആരും വരാതെ കിടന്ന എന്റെ കൂടുകളില്‍ ഇപ്പൊ ആളനക്കം തുടങ്ങി. അതിനിയും നിനക്ക് വേണ്ടി ഞാനുപയോഗിക്കും.  ഇത് സത്യം ....സത്യം....സത്യം.....     സിയാബെ എല്ലാം നിനക്കുവേണ്ടി.....നിനക്ക് വേണ്ടി മാത്രം . (ഈ പറഞ്ഞതെല്ലാം ആ പത്രക്കാര്‍ നിനക്കെതിരെ നിന്നാല്‍ മാത്രം , അവരെങ്ങാനും നിനക്കനുകൂലമായാല്‍ .......പറയണ്ടല്ലോ...)

ഒടുവില്‍ കിട്ടിയത് :

  1. സിയാബിന്റെ ജോലിയുടെ കാര്യം ഏതാണ്ട് തീരുമാനമാക്കാം. കാരണം എല്ലാഡത്തും വിവരം  വിളിച്ചറിയിക്കാൻ നംബർ വരെ ചങായിമാർ നൽകുന്നുണ്ടല്ലോ. (ഇനി അവരെങാനും ബ്ലൊഗ് കണ്ടില്ലെങ്കിലൊ..... ഇനി നിന്നെ  ചങ്ങായിമാര്‍ അമേരിക്കയിലേക്കോ ഗള്‍ഫിലേക്കോ കൊണ്ടോക്കോളും. നിനക്ക് കഞ്ഞി തരുന്ന കാര്യം ഇനി അവരേറ്റു . നീ ചുമ്മാ ബ്ലോഗിയാല്‍ മതി.
  2. മുഖ്യധാരാ മാധ്യമങ്ങളെല്ലാം അവസാന തീര്‍പ്പിനായി കാത്തിരിക്കുന്നു. അത് കഴിഞ്ഞാല്‍ വാര്‍ത്തകള്‍ പ്രതീക്ഷിക്കാം.
  3. ആരെങ്കിലും പരാതി കൊടുത്താല്‍ നടപടിയെടുക്കാം എന്നനിലയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ കാത്തിരിക്കുന്നു (കളക്ടർ ഉൾപ്പെടെ)
  4. സിയാബേ.....



    നിനക്ക് കുറച്ചു ഭാഗ്യക്കുറവുണ്ട് . അല്ലെങ്കില്‍ ഇപ്പോള്‍ നീ ജയിലില്‍ കിടക്കെണ്ടാതായിരുന്നു. നിന്റെ ചങ്ങായിമാര്‍ നിന്നെ സ്വസ്ഥമായി അവിടെ കിടത്താന്‍ നന്നായി ശ്രമിക്കുന്നുണ്ട്. ഏതാണ്ട് അവര്‍ ലക്ഷ്യത്തോട് അടുക്കാറായി. അവർ ഒന്നൂടി ഉല്സാഹിച്ചാല് നിനക്കവിടെയെത്താം.നിനക്കതു സാധിക്കും.



    ഇങ്ങനത്തെ ചങ്ങായിമാരെ കിട്ടണമെങ്കില്‍ പുണ്യം കിട്ടണം ... 

    നീ ഈ ജന്മത്തിലും ഇതിനു മുമ്പും ഒത്തിരി പുണ്യം ചെയ്തിട്ടുണ്ട്. അല്ലെങ്കില്‍ ഇത്രയും തങ്കപ്പെട്ട ചങ്ങായിമാരെ നിനക്ക് കിട്ടുമോ.... 


    നീ ഭാഗ്യവാനാ..




No comments: