Wednesday, July 8, 2009

ചെറായി ബ്ലോഗ്‌ മഹായുദ്ധം - ഒരു പഠനം.

ആദ്യമായി ചെറായി ബ്ലോഗ്‌ മീറ്റ്‌ വിജയിപ്പിക്കാന്‍ വന്‍ വിവാദങ്ങള്‍ ഉണ്ടാക്കി പ്രചാരം നല്‍കിയ സുഹൃത്തുക്കള്‍ക്കെല്ലാം വളരെ നന്ദി!
ഇനിയും മീറ്റിനു വേണ്ടി തങ്ങളാലാവുന്നവിധം കൊഴുപ്പേകാന്‍ അഭ്യര്‍ഥിക്കുന്നു. ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് ഹരീഷും കൂട്ടരും ധാരാളം ആശ്ച്ചര്യങ്ങള്‍ നമുക്കായി കാത്തു സൂക്ഷിച്ചിട്ടുണ്ട് ... അതുപോലെ മീറ്റിനുള്ള പങ്കാളിത്തവും പ്രതീക്ഷയിലധികമായിരിക്കുന്നു.
തീര്‍ച്ചയായും
ചെറായി ബ്ലോഗ്‌ മീറ്റ്‌ ബൂലോഗത്തെ ഒരു മഹാസംഭവമായിരിക്കും!
====================================================================

ചരിത്രത്തിന്റെ നാള്‍ വഴികളിലേക്ക് കടന്നാല്‍ ഇതുവരെ ഒന്നും രണ്ടും ചെറായി ബ്ലോഗ്‌ മഹായുദ്ധങ്ങള്‍ നടന്നു കഴിഞ്ഞു എന്ന് പറയേണ്ടി വരും. ചരിത്ര വിദ്യാര്‍ഥികളുടെ പഠന സൌകര്യത്തിനായി യുദ്ധങ്ങളുടെ കാരണങ്ങള്‍, ഫലങ്ങള്‍ എന്നിവ വിശകലനം ചെയുന്നതാണ് .
ഒന്നാം ബ്ലോഗ്‌ മഹായുദ്ധത്തിന്റെ കാരണങ്ങള്‍ :

ബൂലോഗത്തെ ഒന്നാംകിട സൈന്യത്തിന്റെ (സഖ്യ കക്ഷികള്‍) പടനായകനായ ഹരീഷ് തൊടുപുഴക്ക്‌ സൈനീക ശക്തി വര്‍ധിപ്പിക്കാന്‍ ഒരു വന്‍കിട സൈനീക അഭ്യാസം അറബിക്കടലിന്റെ തീരത്ത് വച്ച് നടത്താന്‍ മോഹമുദിച്ചു. ഇതറിഞ്ഞപ്പോള്‍ കൊളോണിയലിസത്തിന്റെ മുഖ്യ വക്താക്കളായ സാമന്ത പടതലവന്മാരെല്ലാവരും കൂടി യുദ്ധഭൂമി (ചെറായി) കണ്ടെത്തി ബൂലോഗത്തെ അറിയിച്ചു.

ഇതറിഞ്ഞ ബൂലോഗത്തെ വന്‍ സാമ്പത്തിക (ഹിറ്റുകള്‍) ശക്തിയായ ബെര്‍ളി തോമസ്‌ "ആരാണീ ഹരീഷ് ? " എന്ന വ്യക്തമായ ചോദ്യത്തോട് കൂടി യുദ്ധം പ്രഖ്യാപിച്ചു! ഈ യുദ്ധ പ്രഖ്യാപനത്തിന് ശക്തമായ ന്യയീകരണങ്ങളും ഉണ്ടായിരുന്നു. ചെറായിയില്‍ അണുബോംബ് നിര്‍മിക്കാന്‍ പദ്ധതിയുണ്ട്, ഭീകരന്മാരുടെ ഒളിത്താവളമാണ്, ബൂലോഗ സമാധാനത്തിനു ഭീഷണിയാണ് എന്നിങ്ങനെ പലതും. ബൂലോഗത്തെ മറ്റു രാജ്യങ്ങളുടെയും സമ്മര്‍ദം മൂലം ആദ്യ ഘട്ടങ്ങളില്‍ ആക്രമിക്കാതെ രഹസ്യാന്വേഷണ സംഘത്തെ നിയോഗിച്ചു. അവര്‍ക്കൊന്നും കണ്ടുപിടിക്കുവാന്‍ സാധിക്കാതെ വന്നപ്പോള്‍ മുന്‍പിന്‍ നോക്കാതെ ബോംബിടാന്‍ തീരുമാനിച്ചു. അങ്ങനെ ബൂലോഗത്തെ വന്‍ശക്തികള്‍ പ്രതീക്ഷിച്ചിരുന്ന ഒന്നാം ബ്ലോഗ്‌ മഹായുദ്ധം ഔപചാരികമായി ആരംഭിച്ചു! തുടര്‍ന്നങ്ങോട്ട് അനോണിപ്പടകളുടെ ഘോരയുദ്ധം തന്നെയായിരുന്നു. ഏതാനും ദിവസത്തെ യുദ്ധത്തിന് ശേഷം ഐക്യ ബൂലോഗസഭയുടെ ശക്ടമായ ഇടപെടല്‍ മൂലം വെടി നിറുത്തല്‍ പ്രഖ്യാപിച്ചു. ഈ യുദ്ധത്തിന്റെ ഏറ്റവും വലിയ പ്രാധാന്യം, ഹരീഷിന്റെ പട പൂര്‍ണമായും സാങ്കേതിക യുദ്ധമാണ് നടത്തിയത് എന്നതാണ്. അവരിലൊരാളെപ്പോലും മുന്നണിയില്‍ കാണാനില്ലായിരുന്നു! ഈ യുദ്ധത്തില്‍ ചെറിയ തോതിലുള്ള ആള്‍ നാശം മാത്രമേയുണ്ടായുള്ളൂ എന്നതാണ് ആശ്വാസകരം.
ഒന്നാം ബ്ലോഗ്‌ മഹായുദ്ധത്തിന്റെ ഫലങ്ങള്‍ :

ഒരു ചെറിയ സൈനീക അഭ്യാസമായിപ്പോവുമായിരുന്ന ചെറായി യുദ്ധം ഐക്യ ബൂലോഗസഭയുടെ മുന്‍പിലും തന്മൂലം ലോകശ്രധയിലും കൊണ്ടുവരാന്‍ സാധിച്ചു. അങ്ങനെ ഇത് ചെറായി ഒന്നാം ബ്ലോഗ്‌ മഹായുദ്ധം എന്ന നിലയില്‍ ചരിത്രത്തില്‍ ഇടം നേടി. ഇതിനിടയില്‍ തന്ത്രപരമായ പല നീക്കങ്ങളും ഹരീഷിന്റെ സൈന്യം നടത്തിയതിന്റെ ഫലമായി ഭീകരാക്രമണ സാധ്യത ഇല്ലാതാക്കി നയതന്ത്ര തലത്തില്‍ വന്‍വിജയം നേടിയതായും വിദഗ്ദ്ധന്മാര്‍ അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് പലപ്പോഴും വെടിനിര്‍ത്തല്‍ ലംഘനം എന്ന ആരോപണം കേടു എങ്കിലും അതൊന്നും ഒരു പൂര്‍ണ യുദ്ധത്തിലേക്ക് വഴിമാറിയില്ല. എന്നാല്‍ സാമ്പത്തിക ശക്തി പിന്മാറിയെങ്കിലും കുറച്ചു കാലങ്ങള്‍ക്കു ശേഷം മറ്റൊരു അച്ചുതണ്ട് ശക്തി ആഞ്ഞടിച്ചപ്പോള്‍ അത് രണ്ടാം ബ്ലോഗ്‌ മഹായുദ്ധം എന്ന നിലയിലേക്ക് മാറി.

രണ്ടാം ബ്ലോഗ്‌ മഹായുദ്ധം, കാരണങ്ങള്‍ :

തന്ത്രപരമായ നീക്കങ്ങളിലൂടെ ഹരീഷിന്റെ സൈന്യം നേടിയ വിജയത്തെ മതശക്തികളുടെ (കാപിലാനന്ദ സ്വാമികള്‍) അച്ചുതണ്ട് വന്‍ ആരോപണം ഉന്നയിച്ചുകൊണ്ടാണ് നേരിട്ടത്‌. സോഷ്യലിസത്തെ തകര്‍ക്കാന്‍ ഹരീഷിന്റെ സൈന്യം ശ്രമം നടത്തുന്നു എന്ന പീരങ്കി വെടി പൊട്ടിച്ചാണ് കാപ്പിലാനന്ദ സ്വാമികള്‍ യുദ്ധം യുദ്ധം പ്രഖ്യാപിച്ചത് ! ഈ യുദ്ധം വെടി നിറുത്തല്‍ കാലത്തായിരുന്നതിനാല്‍ സഖ്യ കക്ഷികള്‍ പകച്ചുപോയി . മാത്രവുമല്ല ഇതിനു മുന്‍പുള്ള യുദ്ധങ്ങളില്‍ ഈ സ്വാമി അവരുടെ ഭാഗത്തായിരുന്നു. ഒറ്റ ചോദ്യം " 250 രൂപയില്ലത്തവര്‍ എങ്ങിനെ മീറ്റും? " ഇതായിരുന്നു ചോദ്യം. പാവങ്ങളുടെ ഭാഗത്ത് നിന്നുള്ള യുദ്ധ പ്രഖ്യാപനം! തുടര്‍ന്നങ്ങോട്ട് ബൂലോഗം ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആയുധ പ്രയോഗങ്ങളായിരുന്നു. ഏതൊരു മനുഷ്യന്റെയും മനസ് തകര്‍ക്കുന്ന യുദ്ധക്കാഴ്ചകളാണ് "കൊള്ളികള്‍" എന്ന യുദ്ധ ഭൂമിയിലുടനീളം കാണേണ്ടി വന്നത് . മാനുഷീക മൂല്യങ്ങള്‍ക്കോ ബൂലോഗ സമാധാനത്തിനൊ ഒരു വിലയും കല്പിക്കാത്ത യുദ്ധം! ഈ യുദ്ധം അവസാനിക്കാന്‍ പോകുന്നില്ല എന്ന് കണ്ട ഐക്യ ബൂലോഗസഭ തങ്ങളുടെ ചാര മേധാവിയായ "സ്പൈഡര്‍" നെ യുദ്ധഭൂമിയിലെക്കയച്ചു. തിരിച്ചുവന്ന ചാര മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ചില ഭാഗങ്ങള്‍ ഐക്യ ബൂലോഗസഭ പ്രസിദ്ധീകരിച്ചു. ഇത് യുദ്ധത്തിന്റെ ഗതിയില്‍ പെട്ടന്നൊരു മാറ്റമുണ്ടാക്കി. അച്ചുതണ്ട് ശക്തികളുടെ നായകനായ കാപ്പിലാനന്ദ സ്വാമി തന്റെ കാമുകിയുമൊത്ത് ഭൂഗര്‍ഭ അറയായ തൊന്ന്യാശ്രമത്തിലിരുന്നു കൊള്ളികള്‍ പൊട്ടിത്തെറിപ്പിച്ചു ആത്മഹത്യ ചെയ്തു .
രണ്ടാം ബ്ലോഗ്‌ മഹായുദ്ധത്തിന്റെ ഫലങ്ങള്‍ :

നിലവിലുള്ള സകല ആയുധങ്ങളുടെയും കരുത്ത്‌ പരീക്ഷിക്കുന്ന ഒന്നായിരുന്നു ഈ യുദ്ധം. പുതിയ പല യുദ്ധ മുറകളുടെയും പരീക്ഷണശാലയായിരുന്നു ഇത്. ബൂലോഗ ശക്തീക സമവാക്യങ്ങളില്‍ ഇത് വളരെ മാറ്റം വരുത്തി. ഇതിലെല്ലാമുപരിയായി പല ശക്തികള്‍ക്കും തങ്ങളുടെ "ധാന്യ" സമ്പത്തു വര്‍ധിപ്പിക്കാന്‍ ഈ യുദ്ധം ഉപകരിച്ചു.

എന്നാല്‍ ഐക്യ ബൂലോഗസഭ ഇതിനെ ചെറുതായി കാണാതെ ഒരു അന്വേഷണക്കമ്മീഷനെ നിയമിച്ചു. ആ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഐക്യ ബൂലോഗസഭയുടെ മുന്‍പില്‍ വക്കുന്നു.

1. യുദ്ധത്തിന്റെ പിന്നില്‍ വന്‍ അഴിമതി നടന്നിരിക്കുന്നു. സ്വന്തം സമ്പത്തു വര്‍ധിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഈ യുദ്ധം.
2. കച്ചവടത്തിലെ ധാരണ പിശകുകള്‍ യുദ്ധത്തിലേക്ക് നയിച്ചു.
3. പുതിയ തന്ത്രമായ ഗറില്ല യുദ്ധം പരീക്ഷിച്ചു. ഇപ്പോളും പല ചാവേറുകളും ഒറ്റതിരിഞ്ഞ ആക്രമണങ്ങള്‍ നടത്തുന്നു.
4. യുദ്ധം ശക്തിയാര്‍ജിച്ചാല്‍ മാത്രമേ തങ്ങളുടെ ആയുധ കച്ചവടം നടക്കൂ എന്നാ തന്ത്രം വിജയിപ്പിച്ചു.
5. മൊത്തം അഴിമതി മയം! വാദിയും പ്രതിയും തമ്മില്‍ വലിയ ബന്ധമാണുള്ളത്. ഇത് മറച്ചു വെച്ച് ബൂലോഗരെ മുഴുവന്‍ കബളിപ്പിച്ചു.
6. പല ബോംബുകളും പെയിന്റ് അടിച്ച പനന്തടികളിലാണ് വീണത്‌.



25 comments:

Spider said...

**** ചെറായി ബ്ലോഗ്‌ മഹായുദ്ധം - ഒരു പഠനം. ഇവിടെ വായിക്കാം ...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പണ്ട് എസ്.എസ്.എൽ.സിയ്ക്ക് പഠിയ്ക്കുമ്പോൾ ഹിസ്റ്ററിയിലെ ഒരു ചോദ്യം ഒന്നാം ലോക മഹായുദ്ധത്തിന്റെ കാരണങ്ങളും ഫലങ്ങളും വിശദമാക്കുക എന്നതായിരുന്നു.

അടുത്ത തലമുറയ്ക്കുള്ള ചോദ്യം ഒന്നാം ലോക ബ്ലോഗു യുദ്ധത്തിന്റെ കാരണങ്ങളും ഫലങ്ങളും വിശദമാക്കുക എന്നതാവുമോ?

അനിൽ@ബ്ലൊഗ് said...

ഇതു തീരില്ലെ?
കാ‍ാണ്ടം കാ‍ാണ്ടമായി കിടക്കുകയാണോ?
കട:ജഗതി

മൂന്നാം ബൂലോകമഹായുദ്ധത്തിനുള്ള പുറപ്പാടാണോ?

കാപ്പിലാന്‍ said...

സ്പയിടെര്‍മാന്‍- യുദ്ധം എന്തായാലും ഞാനിപ്പോഴും എന്‍റെ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു .അതിന് വരുന്ന എന്ത് നഷ്ടമാണെങ്കിലും ഇനി എന്നെ തന്നെയും ചെറായി മീറ്റിനു വേണ്ടി ബലി കൊടുക്കാന്‍ തയ്യാറാണ് . പഴയ കാലത്തും ഇപ്പോഴും ഏറ്റവും നല്ലതിനെ മാത്രമേ ബലി കൊടുക്കൂ . അങ്ങനെ കൊള്ളികള്‍ ബലി കഴിച്ചു . ഇനി എന്ത് വേണം പറയൂ അതും തരാം .

വേദ വ്യാസന്‍ said...

ആല്ലടാ ചിലന്തീ, നിനക്ക് എന്തിന്റെ കേടാ, മര്യാദയ്ക്ക് ഒരു ബ്ലോഗ് തുടങ്ങി, ആരെയും ശല്യം ചെയ്യാതെ കുരച്ച് പുരാണവും ഇതിഹാസവുമൊക്കെ വിളമ്പി ജീവിക്കുന്ന എന്റെ കമന്റ് ബോക്സില്‍ നീ ഫ്രീ ആയി പരസ്യം കൊടുക്കുന്നൊ.

പിന്നെ വിഷയം തൊട്ടാല്‍ പൊട്ടുന്ന ചേറായി ആയതിനാല്‍ , ദേഹത്ത് ചേറ് ആകാതെ നോക്കിക്കൊ :-)

കൊട്ടോട്ടിക്കാരന്‍... said...

കാപ്പിലാന്‍ നിലപാടു മാറ്റിയില്ലെങ്കില്‍ അനില്‍@ബ്ലോഗ് പറഞ്ഞപോലെ മൂന്നാം ബൂലോകയുദ്ധം നടത്തേണ്ടിവരും. പക്ഷേ കാപ്പിലാനും ബെര്‍ളിയും മാത്രമേ സഖ്യ കക്ഷികളായി ഉണ്ടാവൂ എന്ന് ഓര്‍ത്താല്‍ നന്ന്.

Spider said...

വേദ വ്യാസന്‍,
എന്നെ ചിന്ത ഇതുവരെ അടുപ്പിച്ചിട്ടില്ല, അതുകൊണ്ടാണ് പരസ്യം നല്‍കേണ്ടി വന്നത്. ക്ഷമിക്കുക.
ഒരു നല്ല കാര്യത്തിനു വേണ്ടിയല്ലേ?

അനില്‍@ബ്ലോഗ് ,
മൂന്നാം ബൂലോകമഹായുദ്ധം വന്നാല്‍ ബൂലോഗം അവസാനിക്കും. കാരണം അത് സ്റ്റാര്‍ വാര്‍ ആയിരിക്കും !

കാപ്പിലാന്‍,
അടുത്ത പോസ്റ്റിടൂ... കാര്യങ്ങള്‍ അങ്ങ് കൊഴുക്കട്ടെ !

അല്ല എനിക്കറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ, എന്തിനാ ഈ മീറ്റ്‌ ? ഈറ്റ് മാത്രം പോരേ?

കാപ്പിലാന്‍ സിന്ദാബാദ്‌!

suraj::സൂരജ് said...

അമ്മച്ചിയാണ ചിരിച്ച് സൈഡായി...

അറ്റാക് ഒഫ് ദി അനോണീസ്,ഫാന്റം (ഏ.കെ) മെനസ്,റിവെഞ്ച് ഒഫ് ദ ബെര്‍ളി അങ്ങനെയങ്ങനെ...സ്റ്റാര്‍ വാഴ്സ് പോലെ എപ്പിലോഗുകള്‍ക്കും സ്കോപ്പുണ്ട് ;)

കാന്താരിക്കുട്ടി said...

ചിരിച്ച് പോയി.സ്പൈഡർ നല്ലൊരു തമാശക്കാരൻ തന്നെ.പണ്ട് ഹിസ്റ്ററി അരച്ചു കലക്കി പഠിച്ചാണു പത്താം തരം കടന്നു കൂടിയത്.ഇനി ബൂലോക മഹായുദ്ധത്തിനുള്ള കാരണങ്ങളും അനന്തര ഫലങ്ങളും കാണാതെ പഠിക്കട്ടെ
ഒരു സംശ്യം: ചെറായി മീറ്റിൽ ബൂലോക മഹായുദ്ധങ്ങളെ പറ്റി ഡിസ്ക്കഷൻ ഉണ്ടാവ്വോ !!

അപ്പു said...

“5. മൊത്തം അഴിമതി മയം! വാദിയും പ്രതിയും തമ്മില്‍ വലിയ ബന്ധമാണുള്ളത്. ഇത് മറച്ചു വെച്ച് ബൂലോഗരെ മുഴുവന്‍ കബളിപ്പിച്ചു.“

അപ്പോ അങ്ങനാ കാര്യങ്ങളുടെ കിടപ്പല്ലേ :)

കാപ്പിലാന്‍ said...

:)

ജോ l JOE said...

:) :) :)

വേദ വ്യാസന്‍ said...

@spider

ക്ഷമ ചോദിക്കരുത് സഹോദരാ, നമ്മളെല്ലാം ഒരേ വള്ളത്തിലെ തുഴച്ചില്‍ക്കാരല്ലേ...... കുറേപ്പേര്‍ മുന്നോട്ട് തുഴയുന്നു. മറ്റ് ചിലര്‍ പിന്നോട്ട് തുഴയുന്നു. എല്ലാരുംകൂടി വള്ളം മുക്കാതിരുന്നാല്‍ മതി.

തെച്ചിക്കോടന്‍ said...

വളരെ സരസമായി യുദ്ധച്ചരിത്രം വിവരിച്ചതിനു നന്ദി.
മീറ്റു നടക്കട്ടെ,
വിവാദങ്ങള്‍ മീറ്റിനെ വിജയിപ്പിക്കട്ടെ

ലതി said...

:)

yetanother.softwarejunk said...

ചിലന്തിക്കും ഇരിക്കട്ടേ കുറച്ചു ‘ധാന്യം’. നല്ല അവതരണം

വേദ വ്യാസന്‍ said...

spidereeeeeeeeee

ഞാനും ചേറായി മീറ്റിനെക്കുരിച്ച് പോസ്റ്റി ഇവിടെ വായിക്കാം

പരസ്യത്തിനു പകരം പരസ്യം

ജിപ്പൂസ് said...

ബൂലോകമഹായുദ്ധത്തെക്കുറിച്ചുള്ള ബൃഹത്തായ ഈ പഠനത്തിനു ബൂലോകസര്‍‌വകലാശാല സ്പൈഡറെ ഡോക്ടറേറ്റ് നല്‍കി ആദരിക്കണമെന്നാണു ന്‍റെ ശക്തമായ അഭിപ്രായം.

'ഡോ:സ്പൈഡര്‍' പുതുസ് പേരു എപ്പടി ഇരുക്ക് സ്പൈഡറണ്ണാ ?

Faizal Kondotty said...

സ്പൈടരെ .. താന്‍ ആളു കൊള്ളാമല്ലോ .. നല്ല ഭാവന ! ഇഷ്ടായി !

ഓ.ടോ
അടുത്ത ലോക മഹായുദ്ധം വെള്ളത്തിന്‌ വേണ്ടിയാകും എന്ന് പറയപ്പെടുന്നു ...അപ്പൊ അടുത്ത ബ്ലോഗ്‌ മഹായുദ്ധം എന്തിനു വേണ്ടിയാകും Dr. സ്പൈടര്‍് ..?

Spider said...

ഫൈസല്‍ കൊണ്ടോട്ടി,

ധാന്യ സംഭരണത്തിന് വേണ്ടിയാകും ! കാരണം പല "കൊണ്ടോട്ടി"മാരുടെയും വെപ്രാളങ്ങള്‍ കാണുന്നതല്ലേ.... അതിനു എവിടെയും അവര്‍ കൂടും.
ഒരേയൊരു ലക്‌ഷ്യം മാത്രം "ധാന്യം"

Faizal Kondotty said...

ധാന്യത്തിന് വേണ്ടിയുള്ള യുദ്ധം കഴിഞ്ഞില്ലേ ..! പക്ഷെ സ്പൈഡറിനു ധാന്യത്തിനെക്കാള്‍ ഇഷ്ടം ചില ബ്ലോഗ്‌ ജീവികളെ തിന്നാന്‍ ആണല്ലോ ... നടക്കട്ടെ .. നടക്കട്ടെ ,,, :)

അടുത്ത ബ്ലോഗ്‌ യുദ്ധം മറ്റെന്തിനോ വേണ്ടിയായിരിക്കും .. ഒരു പക്ഷെ , കനകം മൂലം ............... കലഹം പലവിധമുലകില്‍ എന്നാണല്ലോ ...വെല്‍, lets വെയിറ്റ് ആന്‍ഡ്‌ സീ ,

ഓ.ടോ
മറ്റു കൊണ്ടോട്ടിക്കാര്‍ എന്ന് പറയുമ്പോള്‍ സ്പെല്ലിംഗ് ശ്രദ്ധിക്കുമല്ലോ .. ,

കൊട്ടോട്ടിക്കാരന്‍... said...

മിസ്റ്റര്‍ ഫൈസല്‍ കൊണ്ടോട്ടി,
കൊണ്ടോട്ടിക്കാര്‍ എന്നുപറയുന്നതിലെ സ്പെല്ലിങ് മിസ്റ്റേക്ക് മനസ്സിലാവുന്നില്ല. പറയാനുള്ളതു തെളിച്ചുതന്നെ പറയണം.

അത്ര വിഷമമാണെങ്കില്‍ താങ്കളുടെ വകയില്‍ ഒരു ബ്ലോഗ് ഈറ്റ് സംഘടിപ്പിച്ചോളൂ സ്പൈഡറേ.

ബീരാന്‍ കുട്ടി said...

ഞമ്മളെ ചങ്ങായി ബെർളി ഒരു ചെറീ, ഓലപടക്കത്തിന്‌ തീ കൊടുത്തപ്പോൾ തന്നെ, "ദെ വരണ്‌ അറ്റം ബോബ്‌" എന്ന് പറഞ്ഞ്‌കരഞ്ഞ കിടാങ്ങളും, കുട്ടത്തിൽ മത്താപ്പൂ കത്തിച്ച്‌, അതിൽനിന്നും ദിനേഷ്‌ ബിഡിക്ക്‌ തീകൊടുക്കാൻ ശ്രമിച്ച കാപ്പൂന്റെ താടിക്ക്‌ തീ പിടിച്ച വിവരവും ഞമ്മള്‌ അറിഞ്ഞു.

ഞാനും കെട്ട്യോളും കുട്ട്യളും ചെറായീക്ക്‌

കെ.പി.സുകുമാരന്‍ (K.P.S.) said...

ചെറായി മീറ്റ് വിജയിക്കട്ടെ!

poor-me/പാവം-ഞാന്‍ said...

കാര്യമെല്ലാം ശരി തന്നെ ശാരീരികമായി വരാന്‍ പറ്റില്ലെങ്കിലും മാനസികമായി ചെറായിയില്‍ വരും...പിന്നെ ഈ ബ്ളോഗ് കൊണ്ടു വല്ലപ്രയോജനം ഉണ്ടോ എന്നു ചോദിച്ചാല്‍ ഈ യുള്ളവന്‍ ഒരു പാവം ശാസ്ത്രജ്ഞനേകുറിച്ചു ഒരു പോസ്റ്റ് ഇട്ടു പാവപ്പെട്ട ആ മനുഷ്യന്റെ ജീവിതം- അതോടെ തെളിഞുവെത്രേ...(കണ്ടുപിടിക്കാനുണ്ടോ? of http://manjalyneeyam.blogspot.com)
അപ്പോള്‍ ധൈര്യപ്പെട്ടു ഇതു തുടരാം സഖാക്കളെ..കാം കാ ചീസ് ഹെയ്.നന്മ നേരട്ടെ താങ്കള്‍ക്കും ചെറായിക്കും