Sunday, August 16, 2009

ആല്‍ത്തറക്കളികള്‍ !

ബ്ലോഗേര്‍സ് ഇത്രക്കും അധപതിക്കുമോ ?

കഴിഞ്ഞ ഓണത്തിനു തുടങ്ങിയ ആല്‍ത്തറക്കളികള്‍ ഇപ്പോള്‍ ബൂലോകം ഓണ്‍ലൈന്‍ പരസ്യപ്പെടുത്തിയിരിക്കുന്നു! പക്ഷെ ഇപ്പോള്‍ ആ കളി തുടരാന്‍ "ഗവി" തറയിലെങ്ങുമില്ല ! കഴിഞ്ഞ വര്‍ഷം തറക്കളികള്‍ നടത്തിയ "ഗവി" ഈ ഓണത്തിനു തെറിക്കളികള്‍ നടത്തുന്ന തിരക്കിലാണ് ! മലയാള ബ്ലോഗിന്റെ ദുരവസ്ഥയെക്കുറിച്ച് ദുഖിക്കാനല്ലേ നമുക്കൊക്കെ കഴിയ‌ൂ...

ആ കളികളെക്കുറിച്ച് കേള്‍ക്കൂ.....

" സ്വസ്ഥവും സമാധാനവും നിറഞ്ഞു നിന്ന ഈ ബൂലോകത്ത് "മൃഗം" ചില തറ വേലകള്‍ നടത്തിയിരുന്നത് ചില ബ്ലോഗ്ഗേഴ്സിനു അറിയാമായിരിക്കും. അത് അറിയാത്തവര്‍ക്ക് വേണ്ടി ഇവിടെ പറയാം. ഒരു പക്ഷെ രാഷ്ട്രീയക്കാരെപ്പോലും വെല്ലുന്ന നെറിവുകെട്ട, നാണം കേട്ട കളികള്‍ ഈ മൃഗം ബൂലോകത്ത് നടത്തി വന്നു. മുന്‍പ് പ്രശസ്തമായ ഒരു ഗ്രൂപ്‌ ബ്ലോഗില്‍ ചേര്‍ന്ന മൃഗം അവസരം കിട്ടിയപ്പോള്‍ അതിലെ അട്മിനിയെ തന്നെ പുറത്താക്കി സ്വയം അട്മിനി ആയി അവരോധിച്ചു. പിന്നീട് പല ഇടപെടലുകളെ തുടര്‍ന്ന് ആദ്യ അട്മിനിക്ക് അധികാരം തിരിച്ചു കിട്ടിയപ്പോള്‍ തന്നോടു കളിച്ച കളി തന്നെ കാണിച്ചു മൃഗത്തെ അതില്‍ നിന്നും പുറത്തു ആക്കി. പക്ഷെ പിന്നീട് അദ്ധേഹത്തെ പിന്താങ്ങി ആ ഗ്രൂപ്‌ ബ്ലോഗിലേക്ക് തിരികെ കയറ്റാന്‍ ഏതാണ്ട് നാല്പതോളം വരുന്ന മറ്റു അംഗങ്ങള്‍ തയാറായില്ല എന്ന വാസ്തവം ഈ മൃഗ ത്തിന്റെ കളികള്‍ ആര്‍ക്കും തന്നെ ഇഷ്ടപ്പെട്ടിരുന്നില്ല എന്ന വസ്തുതയിലേക്ക് ആണ് വിരല്‍ ചൂണ്ടുന്നത്. അതെ തുടര്‍ന്ന് ഇയാളുടെ കളികള്‍ അറിയാതിരുന്ന ചിലരെ കൂട്ട് പിടിച്ചു ഇ പത്രങ്ങളിലേക്ക് ചുവടു മാറ്റിയത്."

വിശദവിവരങ്ങള്‍ ആല്‍ത്തറയില്‍ ചോദിച്ചാല്‍ അവര്‍ക്ക് മനസുണ്ടെങ്കില്‍ ലഭ്യമാവും !

ഇന്നാണ് ചിലന്തി ബൂലോകം ഓണ്‍ലൈന്‍ വായിച്ചത് . അപ്പോള്‍ ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല എന്ന് കരുതി പോസ്റ്റ് ചെയ്യുന്നതാണ്.

ഇതിനു ഗവി കാപ്പിലാന്‍ മറുപടിയും നല്‍കിയിട്ടുണ്ട് ! അത് താഴെ കൊടുക്കുന്നു. (പ്രായപൂര്‍ത്തിയായവര്‍ മാത്രം വായിക്കുക , വരുന്ന കഷ്ട നഷ്ടങ്ങള്‍ക്കൊന്നും ചിലന്തി ഒരു ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല )

" ബ്ലോഗിലെ പാമ്പുകള്‍
ബ്ലോഗില്‍ വിഷം ചീറ്റുന്ന കുറെയധികം പാമ്പുകള്‍ ഉണ്ട് . അത്തരത്തില്‍ ചില പാമ്പുകളെ പരിചയപ്പെടാം . എന്‍റെ വെളുത്തപാമ്പ് എന്ന ഗവിതക്ക് ശേഷം ഏകദേശം എട്ട് പോസ്റ്റുകളോളം അതിനെ തുടര്‍ന്ന് വന്നു .അതില്‍ ഒന്നായിരുന്നു സര്‍ക്കാര്‍ പാമ്പ്‌ അഥവാ ക്ലാസ്സ്‌ വണ്‍ പാമ്പ്‌ .

വളരെക്കാലത്തിനു ശേഷം ഞാന്‍ കേട്ട രണ്ടു പദങ്ങള്‍ ആയിരുന്നു സിറ്റിസണ്‍ ജേര്‍ണലിസം ,നെഗറ്റീവ് ജേര്‍ണലിസം തുടങ്ങിയ വാക്കുകള്‍ .ഇവ ആരുടെ വാക്കുകള്‍ എന്നൊന്നും ഞാന്‍ പറയുന്നില്ല .മീന്‍ പൊതിഞ്ഞു കൊടുക്കാന്‍ പോലും കൊള്ളാത്ത പത്രം പറയുന്ന കാര്യങ്ങള്‍ വേദ വാക്യം പോലെ കൊണ്ട് നടക്കുന്ന ആളാണ്‌ മുകളില്‍ പറഞ്ഞ വാക്കുകള്‍ അടുത്തിടെ ഉദ്ധരിച്ചത് , കാരണം പത്രം മീനിന്റെ പുറത്ത് വായിക്കാമത്രേ ( കട :രായപ്പന്‍ ) . ചൂട് പട്ടിയെ തിന്നു റെക്കോര്‍ഡ്‌ നേടിയതും , അന്തരിച്ച സിനിമ നടന്‍ ശ്രീ .മുരളിക്ക് പകരം കരുണാകര പുത്രന്റെ ഫോട്ടോ കൊടുത്തതും ചെറിയ ഉദാഹരണങ്ങള്‍ മാത്രം .ഈ ആളാണ്‌ ബ്ലോഗിന്റെ ഇട്ടാ വട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പത്രങ്ങള്‍ നെഗറ്റീവ് ജേര്‍ണലിസം നടത്തുന്നു എന്നാരോപിച്ചത് .അതെന്തെങ്കിലും ആകട്ടെ .


സിറ്റിസണ്‍ ജേര്‍ണലിസം വളരെ നന്നായി അറിയുന്ന ആളാണ്‌ സ്വന്തം അയല്‍വാസിയും തന്റെ തന്നെ സീനിയര്‍ ഓഫീസര്‍ കൂടിയായ ഒരാളിന്റെ നഗ്ന ചിത്രം ബ്ലോഗില്‍ പ്രദര്‍ശിപ്പിച്ച് കയ്യടി നേടിയത് . പിന്നീട് ആളുകള്‍ ആവശ്യപ്പെട്ട പ്രകാരം ഇലയിട്ടു മൂടിയതും ഒണക്കക്കുണ്ടി ( കട : അനില്‍ ) മറച്ചതും
. എന്നാല്‍ അന്വഷണം ആരംഭിച്ചപ്പോള്‍ ഈ വിദ്വാന്‍ വളരെ തന്ത്രപൂര്‍വ്വമായി പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്തു രക്ഷപ്പെട്ടു . ആ പോസ്റ്റും ഫോട്ടോകളും എന്‍റെ കയ്യില്‍ ഭദ്രമായി തന്നെയുണ്ട്‌ .ഇതിനൊക്കെ ഞാനും കൂട്ട് നിന്നു .ഇതിനു മാത്രമല്ല മറ്റ് പലതിനും. നല്ലതിനും ചീത്തക്കും ഞാന്‍ കൂടെയുണ്ടായിരുന്നു . അതുകൊണ്ട് തന്നെ ആവശ്യത്തില്‍ കൂടുതല്‍ എതിര്‍പ്പുകളും എനിക്ക് ബ്ലോഗില്‍ നേരിടെണ്ടിയും വന്നിട്ടുണ്ട് .ഒടുവില്‍ ഞാന്‍ സ്നേഹിച്ച എന്‍റെ കൂട്ടുകാര്‍ തന്നെ കാപ്പിലാന്‍ എന്ന കഴുതയുടെ ആസനത്തില്‍ കോണ്‍ കയറ്റി തന്നു. അങ്ങനെ വേണം ആണ്‍കുട്ടികള്‍ . പലപ്പോഴും ഞാന്‍ എന്നെ തന്നെ വിശകലനം ചെയ്തപ്പോള്‍ മനസിലാകുന്നത് ഞാന്‍ ഒരു കഴുതയല്ല കോവര്‍കഴുത തന്നെയാണ് എന്നാണ് .

ഞാന്‍ പറഞ്ഞതാണ് എടാ മക്കളെ ഊതല്ലേ ഊതല്ലേ മൂലക്കുരുവിന്റെ അസുഖം കൂടുതലായിട്ടുണ്ട് എന്ന് . കേള്‍ക്കണ്ടേ . ഇന്നസെന്റ് പറഞ്ഞത് പോലെ തലയില്‍ വെച്ചാല്‍ കൊച്ചു കൊച്ചു പേനരിക്കും തറയില്‍ വെച്ചാല്‍ ചെറിയ ചെറിയ ഉറുമ്പരിക്കും എന്ന് പറഞ്ഞു വളര്‍ത്തിയ കുട്ടികളാണ് അവസാനം ആപ്പ് കടത്തി തന്നത് . മീറ്റിന് മുന്‍പ് ഇവര്‍ക്കെല്ലാം ഞാന്‍ പല പ്രാവശ്യം ഫോണ്‍ ചെയ്ത് കാര്യങ്ങള്‍ എല്ലാം വിശദീകരിച്ചതാണ് . പിന്നെയും അവസാനം ഇടയ്ക്കു നിന്നു കുളം കലക്കി മീന്‍ പിടിച്ചത് ആരാണ് ? ഈ സത്യങ്ങള്‍ എല്ലാം തന്നെ ചാണക്യന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കറിയാം . ബൂലോകം മുഴുവന്‍ കൊട്ടിപ്പാടി നാറ്റിക്കാന്‍ ഞാന്‍ എന്താണ് തെറ്റ് ചെയ്തത് ? നിങ്ങളൊക്കെ എത്ര നാറ്റിക്കാന്‍ ശ്രമിച്ചാലും എനിക്കെന്നെ അറിയാം ഞാന്‍ ആരാണ് എന്ന് . അല്ലെങ്കില്‍ തന്നെ കാപ്പില്‍ ആരാ മ്വോന്‍ .

പ്രിയ സുഹൃത്തേ അനിലേ , നമ്മള്‍ തമ്മില്‍ എങ്ങനെയാണ് പരിചയപ്പെട്ടത്‌ എന്നും ആ സാഹചര്യവും അനിലിന് നന്നായി അറിയാമല്ലോ . അതിനെക്കുറിച്ചൊന്നും ഞാന്‍ എഴുതുന്നില്ല . അതിനെക്കുറിച്ച് ഒരിക്കല്‍ എഴുതിയപ്പോഴാണ് ,‍ കാപ്പിലാന്‍ മാന്യന്‍ എന്ന് വിചാരിച്ചത് തെറ്റായിപ്പോയി അതുകൊണ്ട് ആ കമെന്റ് ഡിലീറ്റ്‌ ചെയ്യുന്നു എന്ന് പറഞ്ഞു കൊണ്ട് നീ എന്‍റെ കമെന്റ് ആദ്യമായി ഡിലീറ്റ്‌ ചെയ്യുന്നത് .അതില്‍ പിന്നെ ഞാന്‍ മാന്യനായിട്ടെ ഇല്ല . അതൊക്കെ നിനക്കറിയാവുന്നത് കൊണ്ട് സമയം കിട്ടുമ്പോള്‍ അതിനെക്കുറിച്ച് ചിന്തിച്ചു നോക്കണം .ഇപ്പോള്‍ കാലം മാറി , കഥ മാറി ഇപ്പോഴും മാറാതെ നില്‍ക്കുന്നത് ഞാന്‍ മാത്രം . (ഞാന്‍ മാത്രം എന്താടോ നന്നാകാത്തത് ).

ഞാന്‍ എന്തെങ്കിലും തെറ്റായി പറഞ്ഞിട്ടുണ്ടെങ്കില്‍ നീ അങ്ങ് ക്ഷമിക്കണം . ഒന്നും ഇല്ലെങ്കിലും ചത്ത്‌ പോകുന്ന മനുഷ്യരല്ലിയോ .മക്കളെ ഓര്‍ത്ത്‌ നീ അങ്ങ് ക്ഷമീര് .



സ്നേഹത്തോടെ അനിലിന്റെ
കാപ്പിലാന്‍ ചേട്ടന്‍ , കാപ്പിലാന്‍ , കാപ്പൂ , കാപ്പ് , കോപ്പ് , കാപ്പി , കോപ്പിലാന്‍ , മൃഗം , കഴുത etc .


നാളെ മറ്റൊരു പാമ്പുമായി വരാം . അതാണ്‌ ഉഗ്രവിഷമുള്ളത് . "


കഷ്ടം എന്ന് പറഞ്ഞു നമുക്ക് ബ്ലോഗ്‌ ഉപേക്ഷിച്ചാലോ ?
ഇവരെല്ലാം കൂടി നമ്മളെ കാപ്പിലാന് പഠിപ്പിക്കും !


No comments: