ആദ്യമേ പറയട്ടെ , ഞാന്‍ ഒരു അനോണി ആയതു ഇപ്പോഴത്തെ വിവാദത്തിലകപ്പെട്ട എല്ലാവരുമായി എനിക്കുള്ള ബന്ധം നഷ്ടപ്പെടുത്തരുതെന്നുള്ളത് കൊണ്ടാണ് .... അതിനാല്‍ എല്ലാവരും സദയം ക്ഷമിക്കുക. "ഫെയക് ഐ.പി.എല്‍ പ്ലെയര്‍" പോലെ ഞാനും ഇവരുടെ കൂട്ടത്തില്‍ പെട്ട ആളാണ് . എങ്കിലും ചില സത്യങ്ങള്‍ ബൂലോഗരെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു.
കാപ്പിലാന്‍, ബെര്‍ളി, ഹരീഷ്, നിരക്ഷരന്‍, അനില്‍, ചാണക്യന്‍, സുനീഷ് എന്നിവരെല്ലാം എനിക്കടുത്തറിയാവുന്ന എന്റെ അടുത്ത സുഹൃത്തുക്കളാണ് .
"ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്‍ കൌതുകം!" ഇതാണ് യഥാര്‍ത്ഥ പ്രശ്നം!
ആദ്യം ബെര്‍ളി പിന്നെ കാപ്പിലാന്‍ എന്നിവര്‍ ലക്‌ഷ്യം വെച്ചിരിക്കുന്ന
"ചെറായി മീറ്റ് തകര്‍ക്കല്‍" പരിപാടിയുടെ കാരണം ഇനി പറയുന്നവയാണ്. ഇവരുടെ പഴയ പല പോസ്റ്റുകളും നോക്കിയാല്‍ ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസിലാകും.
ഹരീഷ് തൊടുപുഴ സംഘടിപ്പിച്ച
"തൊടുപുഴ മീറ്റിനെക്കുറിച്ച് "ബെര്‍ലിയ്ക്കും കാപ്പിലാനും നല്ലത് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ ..
കാപ്പിലാന്‍ അതിന്റെ ആളാണെന്നുള്ള നിരക്ഷരന്റെ കമന്റ് നോക്കുക (കാപ്പിലാന്റെ പുതിയ പോസ്റ്റിലുള്ളത് )
"കാപ്പിലാന്‍ തൊടുപുഴയില്‍ നടന്ന മീറ്റില്‍ സഹകരിച്ച ആളാണ്. ഓണ്‍ലൈന്‍ അപ്പ്ഡേറ്റൊക്കെ നടത്തിയ ആളാണ്. കാപ്പിലാന്റെ പുസ്തകം അവിടെ ആ അവസരത്തില്‍ പ്രകാശിപ്പിക്കപ്പെടുകയും വിറ്റഴിക്കപ്പെടുകയും ചെയ്തതാണ്. അങ്ങനെയുള്ള ഒരാള്‍ ഈ മീറ്റിനോടും സഹകരിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. സഹകരിച്ചില്ല എന്നല്ല പറയുന്നത്."ഇപ്പോഴത്തെ കാപ്പിലാന്റെ എതിര്‍പ്പിനു കാരണം ചെറായി മീറ്റില്‍ "നിഴല്‍ ചിത്രങ്ങള്‍" എന്നാ കവിതാ സമാഹാരം വില്പനയ്ക്ക് വക്കാന്‍ പറ്റില്ല എന്ന സംഘാടക സമിതിയുടെ തീരുമാനമാണ്.
തൊടുപുഴയില്‍ ഇതിന്റെ പ്രകാശനവും വില്പനയും ഉണ്ടായിരുന്നു. (കാപ്പിലാന്റെ പുതിയ പോസ്റ്റിലുള്ളത് )
"
തൊടുപുഴയിലും ചെറായിലും പുസ്തകം വില്‍ക്കാം എന്ന് കരുതിയല്ല ഞാന്‍ ആയിരം ബുക്ക് ഇറക്കിയത് .പത്തോ മുപ്പതോ ബുക്കുകള്‍ അവിടെ വിറ്റിട്ട് എന്‍റെ മോളെ ഇപ്പോഴേ കെട്ടിക്കണ്ട. പുസ്തകം കാശ് കൊടുത്തു പബ്ലിഷ് ചെയ്യണമെങ്കില്‍ അല്പം ചങ്കുറപ്പും തന്റേടവും വേണം . പുസ്തക കച്ചവടം അല്ലല്ലോ ജീവിതം . അഥവാ ബുക്കുകള്‍ വീട്ടില്‍ ഇരുന്നു ചിതലെദുതാല്‍ അതിന്റെയും നഷ്ടം ഞാന്‍ സഹിച്ചോളാം." കാപ്പു പറയുന്നതുപോലെ കശുകിട്ടാനൊന്നുമല്ല അത്, എന്നാലും
പ്രശസ്തി ഇഷ്ടപ്പെടാത്തവര്‍ ആരുമില്ലല്ലോ!ആദ്യം ചെറായി മീറ്റിനെ പുകഴ്ത്തിയ കാപ്പിലാന്‍ അവസാന നിമിഷം തിരിഞ്ഞത് ഇനി എന്ത് വിലകൊടുത്തും ഇതു തകര്‍ത്തു സംഘാടകരെ ഒരു പാഠം പഠിപ്പിക്കുക എന്ന ലക്‌ഷ്യം വച്ചുകൊണ്ടാണ്. ഇതിനായി ആദ്യം തന്റെ സുഹൃത്തും ബ്ലോഗില്‍ ഏറ്റവും അധികം വായനക്കാരുള്ള ബെര്‍ലിയെക്കൊണ്ട് തന്നെ ഇല്ലാത്ത കാര്യം പറഞ്ഞു വിവാദം ഉണ്ടാക്കിച്ചു.
പിന്നീട് വ്യാജ വാര്‍ത്ത കൊടുത്തു "
ബ്ലോഗ് മീറ്റ് -സ്ഥലവും തീയതിയും മാറ്റി വെച്ചു" അതിന്റെ ഫലം നിരക്ഷരന്റെ കമന്റില്‍ ഉണ്ട്
"
ചിലര്‍ ഈ മീറ്റ് മാറ്റി വെച്ചെന്നും മറ്റും ഇതിനകം തെറ്റിദ്ധരിച്ചതായി വളണ്ടിയേഴ്‌സിന്റെ അടുക്കല്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചു. നേരിട്ട് ഫോണില്‍ വിളിച്ചാണ് ഒരു സുഹൃത്ത് അങ്ങനെ ചോദിച്ചത്. ഒന്നല്ല രണ്ടുപേരെ വിളിച്ച് മീറ്റ് മാറ്റിയിട്ടില്ലെന്ന് ഉറപ്പിക്കുകയും ചെയ്തു."അത് പരിഹരിച്ചു എന്ന് വന്നപ്പോള്‍ മറ്റാര്‍ക്കും ഇല്ലാത്ത പരാതി "
അവനവന്‍ തിന്നുന്നതിന് കാശ് കൊടുക്കാന്‍ പറ്റില്ല" എന്ന വിവാദം സ്വയം ഉണ്ടാക്കുന്നു. എന്റെ ഇപ്പോഴത്തെ അറിവ് വച്ച് ഇത് അവസാനിക്കുമ്പോള്‍ വേറൊരു പുലി പോസ്റ്റുമായി തയ്യാറായിരിക്കുന്നു. എല്ലാം കാപ്പിലാന്റെ അമേരിക്കന്‍ അതിബുദ്ധി എന്നല്ലാതെ എന്ത് പറയാന്‍! ഇനി കാപ്പുവിന്റെ പദ്ധതികളെല്ലാം ആരോടും പറയാതെ രഹസ്യമായിട്ടായിരിക്കും.എന്നോട് പോലും പറയില്ല!
സത്യമിതാണ് : നാളുകളായുള്ള സ്വന്തം സുഹൃത്തുക്കളുടെ അദ്ധ്വാനം സ്വന്തം നെട്ടത്തിനുപകരിക്കുന്നില്ല എന്ന ഒറ്റക്കാരണത്താല്‍ ആളുകളെ തെറ്റിധരിപ്പിച്ചു ചെറായി ബ്ലോഗ് മീറ്റ് ഒരു പരാജയമാക്കുക. ഈ ഒറ്റ ലക്ഷ്യത്തിനു വേണ്ടി കാപ്പിലാന്‍ തന്റെ സുഹൃത്തുക്കളുടെ സേവനം ഉപയോഗപ്പെടുത്തുന്നു (ബെര്‍ലിയാണ് ഒന്നാം ചാവേര്‍ , കാപ്പു രണ്ട്, ഇനിയും വരുന്നുണ്ട് ..... കാത്തിരുന്നോ .........
എന്റെ കമന്റ് ഇതായിരുന്നു :ഹരീഷ്, മറ്റുള്ള സംഘാടകരെ,
നിങ്ങള്‍ "മഹാഗവി" കാപ്പിലാന്റെ ഗവിതകള്‍ ചെറായി മീറ്റിലും വില്‍ക്കാംഎന്നു സമ്മതിച്ചില്ലെങ്കില്‍ "ഗവി" ചെറായി മീറ്റ് പരദൂഷണക്കവിതകള്‍ കൊണ്ട് തകര്‍ക്കും ....
അതുകൊണ്ട് ദയവായി ആ ഗവിതകളുടെ വില്പന ആയിരിക്കണം ചെറായി മീറ്റിന്റെ പ്രധാന കാര്യപരിപാടി ! അങ്ങനെ ചെയ്‌താല്‍ "ഗവി" ഒരു കുത്ത് നോട്ട് തരും! പിന്നെ പിരിവിന്റെ ആവശ്യം വരില്ല !
പുസ്തക കച്ചവടം മാത്രമല്ലെ മീറ്റിന്റെ ലക്‌ഷ്യം? എന്നാണ് "ഗവിയുടെ" സന്ദേഹം !
അതില്ലെങ്കില്‍ പിന്നെ എന്തിനൊരു മീറ്റ്? അത് ചെയ്യില്ല എന്ന് പറഞ്ഞതുകൊണ്ട് ചെറായി മീറ്റ് മോശമായി എന്നാണ് "ഗവി" കാപ്പിലാന്‍ പറയുന്നത്!
ഈ ഗവിയുടെ അടുത്ത സുഹൃത്താണ് ബെര്‍ളി ... ഒന്ന് , രണ്ട്.....
ഇനിയും സമ്മതിച്ചില്ലെങ്കില്‍ അടുത്ത ആളെ കളത്തിലിറക്കും !
അതുകൊണ്ട് ഈ മീറ്റ് നടക്കണമെങ്കില്‍ സമ്മതിക്കു .....
******* എന്റെ ഈ കമന്റ് കാപ്പിലാനും ഹരീഷും ഡിലീറ്റ് ചെയ്തു. അതുകൊണ്ടാണിവിടെ പോസ്റ്റ് ചെയുന്നത് !
സുഹൃദ്ബന്ധം വിലമതിക്കുന്നവര്‍ ഈ തറ വേലകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിക്കണം. അല്ലെങ്കില്‍ ഇതൊരു കീഴ്വഴക്കമാകും .
അമേരിക്കയില്‍ പോയാലും , കാശുണ്ടായാലും , വിദ്യാഭ്യാസമുണ്ടായാലും കാര്യമില്ല! നല്ല മനസുണ്ടാവണം!